Sunday, August 4, 2013

നിങ്ങളും 'റാബിയ്യ അദബിയ്യ' സമരക്കാരനാവുക!


മറൈൻ ഡ്രൈവിലെ സമര ചത്വരവും ഈജിപ്തിലെ 'റാബിയ്യ അദബിയ്യ' ചത്വരവും തമ്മിലുള്ള ദൂരവും, കേരളവും ഖൈറോവും തമ്മിലെ അകലവും മുസ്ലിം സാഹോദര്യത്തിന് മുന്നിൽ എത്ര നിസ്സാരമാണ് എന്നാണ് കഴിഞ്ഞ രണ്ട് ദിനരാത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നത്, ആശയ വൈവിധ്യങ്ങൾ പരസ്പരം സഹകരിക്കുന്നതിൽ തടസ്സമാവേണ്ട എന്നും ഈ സംഗമം വിളിച്ച് പറയുന്നു, പൊതു ഇടത്തെ വിഷം കുത്തിവെച്ച് മലിനമാക്കുന്ന സെക്യുലർ ബോധത്തെയും, മുസ്ലിം വിരുദ്ധമായ മാധ്യമ അജണ്ടകളും, സാമ്രാജ്യത്വ പാദസേവകരായ അറബ് ശൈഖന്മാരുടെ ദുർഗതിയും ഐക്യദാർഡ്യത്തിൻറെ കേരളീയ ചത്വരം നമ്മെ വായിപ്പിക്കുന്നു.



രാപ്പകൽ സമരമെന്ന നിരായുധ ആധുനിക സമരമുറ 'അറബ് വസന്തം' തുനീഷ്യയിൽ നിന്ന് വാൾസ്ട്രീറ്റ് പ്രക്ഷോഭങ്ങൾ വഴി ലോകമെമ്പാടും കൊളുത്തിവിട്ട ദീപശിഖാ പ്രയാണത്തിൻറെ ബാക്കി പത്രമാണ്‌, ഇസ്ലാമിൻറെ തന്നെ ചെറുത്തു നില്ക്കാനുള്ള ശേഷിയെ അത് ആവിഷ്കരിക്കുന്നു.
 ഇവിടെ ഓരോരുത്തരും തങ്ങളെ സ്വയം സമര മുഖത്തേക്ക് പറിച്ചു നടുകയാണ്‌. കുടുംബ-സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ വ്യവഹാരങ്ങൾ ഇവിടെ സർഗാത്മകമായി പുനർ നിർമാണമാരംഭിക്കുന്നു. സഹകരണവും സൌഹൃദവും പുതിയ വിപ്ലവങ്ങളിലെ ഇന്ധനമാവുന്നു.
വേദഗ്രന്ഥത്തിലെ ആഹ്വാനവും പ്രവാചകന്മാരുടെ പാഠങ്ങളും ഇവിടെ ഉയർന്നു കേൾക്കുന്നു, നോമ്പും നമസ്കാരവും പുതിയ ഭാവങ്ങൾ പകരുന്നു, ഇതിനൊക്കെ ഉപരിയായി ഇസ്ലാമിൻറെ വിമോചന സന്ദേശം പകർന്നു നൽകുന്ന ആവേശവും പ്രചോദനവും അവരെ സമരത്തിൽ എത്ര പ്രതികൂലമായ സാഹചര്യത്തിൽ പോലും ഒന്നിച്ച് നിർത്തുന്നു. 


മലയാളികൾ കൊച്ചിയിലെ അദവിയ്യ ചത്വരത്തിലെ മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുമ്പോൾ ഭാഷാ വൈചാത്യവും സാംസ്കാരിക അന്തരവും വിശുദ്ധ വേദം പറഞ്ഞ പോലെ തിരിച്ചറിയാൻ മാത്രമായി.
കേരളത്തിലെ മുസ്ലിം പാരമ്പര്യത്തെ വലിയ തോതിൽ സംഗമം ഉയർത്തിപ്പിടിക്കുന്നു, അറബി ക്കടലിൻറെ തീരത്ത്  ഗാമമാരുടെ അധിനിവേശ കപ്പലുകൾ നങ്കൂരമിടാൻ സമ്മതിക്കാതെ കടലിലേക്ക് ഇറങ്ങി ചെന്ന് ചെറുത്തു നിൽപ്പ് നടത്തിയ കുഞ്ഞാലി മരക്കാരുടെ പേരമക്കൾ ഉറക്കം നടിക്കുകയോ ???
കൊളോണിയൽ അധിനിവേഷത്തിനെതിരെ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന സ്വാതന്ത്ര ആഹ്വാന ഗ്രന്ഥം രചിച്ച പൊന്നാനി യിലെ ശൈഖ് സൈനുദ്ധീൻ മഖ് ദൂമുമാരുടെ പിന്മുറക്കാർക്ക് ഇതിനോടെങ്ങനെ പിന്തിരിഞ്ഞു നില്ക്കാൻ കഴിയും ???
വൈദേശിക ശക്തികൾക്കെതിരെ പള്ളിമിമ്പറുകളിൽ നിന്നും പോരാട്ടത്തിനു ആഹ്വാനം നടത്തിയ ഉമർ ഖാളിമാരുടെയും മമ്പുറം തങ്ങന്മാരുടെയും പുതിയ തലമുറ ജനാധിപത്യം അറുകൊല ചെയ്യപ്പടുമ്പോൾ മൌനികളാവുകയോ ???



ഈ റമദാനിലെ ഏറ്റവും ലളിതമായ നോമ്പുതുറ ഈ മഹാ സഞ്ചയത്തിനൊപ്പമായതും അവിസ്മരണീയമാണ്, ഒരു കാരക്കയും ഒരു സമൂസയും 6 പത്തിരിയും ഇത്തിരി കറിയും അല്പം വെള്ളവും സമൃദമായി ഇഫ്താറുകൾ നടക്കുന്ന കേരളത്തിനു പുതിയ ദിശ നല്കുന്നു, ജീര കഞ്ഞിയും സുലൈമാനിയും ചോറും അച്ചാറുമടങ്ങുന്ന വലുതല്ലാത്ത  അത്തായവും സമര മുഖത്താണ്‍ എന്ന് വിളിച്ച് പറയുന്നുണ്ട്.

നമ്മുടെ പ്രാർത്ഥനകൾ  രക്ത സാക്ഷികൾക്കുവേണ്ടി മാത്രമാവരുത് എന്നും സ്വയം ദൈവ മാർഗ്ഗത്തിൽ സമയവും, സമ്പത്തും, പഠനവും, ചിന്തയും, അധ്വാനവും, വിയർപ്പും, രക്തവും, ജീവനും സമർപ്പിക്കാൻ വേണ്ടി കൂടിയാവണം എന്നും തിരിച്ചറിയാൻ ഈ രാപ്പകൽ സമരം കാരണമായി.


ബാങ്കൊലികളും, സമര ഗാനങ്ങളും, ഖുർആൻ പാരായണവും, പ്രക്ഷോഭ കവിതകളും, ഹൃദയഹാരിയായ സംഭാഷണങ്ങളും, നമസ്കാരത്തിലെ ചലനങ്ങളും, ഉച്ചത്തിൽ വായിക്കപെട്ട ഫേസ്ബുക്ക് സംഭാഷണവും, അകലെയിരുണ്‍ ഐക്യപെട്ട വരുടെ സന്ദേശ വായനയും,  തക്ബീർ ധ്വനികളും, ഹർഷാരവങ്ങളും, കുഞ്ഞു മക്കളുടെ കരച്ചിലുകളും, ഉമ്മ മാരുടെ താരാട്ടും, മഴയുടെ സംഘഗാനങ്ങളും,വിത്റിലെ കണ്ണീർ പോയിക്കുന്ന പ്രാർത്ഥനകളും,  കൂട്ടായ ആമീൻ പറയലും, ചളിയിൽ പൂണ്ട വാഹനം സന്നദ്ധ വളണ്ടിയർമാർ കലാസി കലയോടെ പുറത്തെടുത്തതും, സാങ്കേതിക സംവിധാനങ്ങൾ ഒച്ചവെച്ചതും, വാർധക്യം ബാധിച്ചവരുടെ നിശ്വാസങ്ങളും, അത്തായം വിളമ്പുന്ന പാത്രങ്ങളും, കഞ്ഞി കുടിക്കുന്ന കോപ്പയും, പാദരക്ഷകൾ സൂക്ഷിക്കുന്ന പ്ളാസ്റ്റിക്ക് ബാഗുകളും, മൊബൈൽ ഫോണുകളുടെ അലർച്ചയും, കാമറകളുടെ മിന്നിമറിയലുകളും, ബക്കറ്റിൽ പണം നിക്ഷേപിക്കലും , സൂക്ഷ്മമായ നേർത്ത സംഭാഷണങ്ങളും, കൃത്യമായ സംഘാടന നിർദേശങ്ങളും ചേർന്നൊരുക്കിയ 'റാബിയ്യ അദബിയ്യ'  മികച്ച ദൃശ്യ, ശബ്ദ, ആസൂത്രണ സമര സംഗമമാവുകയാരുന്നു ജമാഅത്തെ ഇസ്ലാമിയും പോഷക സംഗങ്ങളും ചേർന്ന് ഒരുക്കിയഈജിപ്തിലെ ജനാധിപത്യ പുന:സ്ഥാപന സമരങ്ങൾക്കുള്ള ഐക്യദാർഡ്യം. 


ആറ്റി കുറുക്കി പറഞ്ഞാൽ :
സ്വാതന്ത്ര ത്തിനും നീതിക്കും വേണ്ടിയുള്ള പാതിരാവിലെ പ്രാത്ഥനയും പകലിലെ പോരാട്ടവും ഒത്തു ചേരുന്നിടത്ത്‌ വസന്തം വിരിയുക തന്നെ ചെയ്യും, നീണ്ട നാളുകളുടെ ത്യാഗങ്ങളുടെയും സമരങ്ങളുടെയും ശേഷം സ്വാതന്ത്രത്തിൻറെയും, നീതിയുടെയും അരുണോദയം ഉണ്ടാവുക തന്നെ ചെയ്യും.
സത്യത്തെ സംരക്ഷിക്കാനും അസത്യത്തിനെതിരെ അണിനിരക്കാനും തയ്യാറാവുമ്പോൾ നിങ്ങളും ജീവിതം കൊണ്ട്  ബദ് രീങ്ങളെ ആദരിക്കുകയാണ്, അനുസ്മരിക്കുകയാണ്.
അതെ നിങ്ങളും എന്നോടൊപ്പം ഒരു 'റാബിയ്യ അദബിയ്യ' സമരക്കാരനാവുക!...









കൂടുത്തൽ വാർത്തകൾ ചിത്രങ്ങൾ :


Sunday, June 9, 2013

'ഇവിടെ മാലിന്യം നിക്ഷേപിക്കരുത്' : ചെറിയ ചിത്രം വലിയ കാര്യം പറയുമ്പോൾ


'ഇവിടെ മാലിന്യം നിക്ഷേപിക്കരുത്' ഈ വാചകം മലയാളിയുടെ നിത്യജീവിതത്തിലെ ഒഴിച്ച്കൂടാനാവാത്ത പ്രകൃതി കാഴ്ചകളിൽ നിരന്തരം ആവർത്തികുന്ന ഒന്നായിരിക്കണം.
വീട്ടിൽ നിന്നിറങ്ങി ഏതു വഴിയിലൂടെ സഞ്ചരിച്ചാലുംനമ്മെ ഇത്തരം ഓർമ്മപ്പെടുത്തലുകൾ പിന്തുടരുന്നുണ്ടാവും, കണ്ണൂർ നഗരത്തിലെ സമർത്ഥരായ  സ്കൂൾ വിദ്യാർഥികൾ അവരുടെ ഈ കഴിഞ്ഞ അവധിക്കാലം പുതിയ ആവിഷ്‌കാരങ്ങളെ കുറിച്ചും  നവ മാധ്യമങ്ങളെ കുറിച്ചും കൂടുതൽ അറിയുന്നതിനുവേണ്ടിയുള്ള അന്വേഷണങ്ങളും പഠനങ്ങളും യാത്രകളും വായനകളും ഒക്കെയായി സൗഹൃദത്തിൻറെയുള്ളിൽ പാസ്സ് വേർഡുകൾ ആവശ്യമില്ലാത്ത പുതിയ 'വിൻഡോകൾ' കണ്ടെത്തുകയായിരുന്നു. ഒടുവിലവർ അവധിക്കലത്തിന്റെ സുന്ദരമായ പര്യവസാനം ഒരു ഷോർട്ട്  ഫിലിം നിർമിച്ചു കൊണ്ട് സമൂഹത്തിലേക്ക് പ്രസരിപ്പിക്കുകയും ചെയ്തിരിക്കുന്നു, വിദ്യാർഥി വിദ്യാഭ്യാസ വിഷയങ്ങളിൽ ർഗാത്മകമായി ഇടപടാറുള്ള എസ്.ഐ.ഒ സംവേദനവേദിയുടെ സഹകരത്തോടെ Buddy Productions ൻറെ ബാനറിൽ  പരിചയപ്പെടുത്തുന്ന ആദ്യത്തെ ആവിഷ്കാരമാണ് 'ഇവിടെ മാലിന്യം നിക്ഷേപിക്കരുത്'.


ഭാരതീയ വിദ്യാഭവനിൽ പത്താം തരം വിദ്യാർത്ഥിയായ സഫ്‌വാൻ നിസാർ  സംവിധാനം ചെയ്ത ഈ ചിത്രത്തിൻറെ തിരക്കഥ കൗസർ ഇംഗ്ലീഷ് സ്കൂളിലെ സഫ്‌വാൻ ബച്ചിയും കാമറ വാദിഹുദ ഇംഗ്ലീഷ് സ്കൂളിലെ അസ്ഹർ അഹ്മദുമാണ്. സാങ്കേതികമായി പറഞ്ഞാൽ ഇവരുടെ സുഹൃത്തുക്ക പലരും ഇതിൽ ഭാഗവാക്കാണ്, എല്ലാവരും പലനിലകളിൽ ഈ സംരഭത്തി അവരവരുടെ റോ ഭംഗിയായി നിർവഹിച്ചിരിക്കുന്നു, എഡിറ്റിംഗ് നിർവഹിച്ച ഷുഹബാൻ അലിയും Buddy Productions ൻറെ പിന്നിൽ പ്രവർത്തിക്കുന്ന ഹംദാൻ ഖാലിദ്, സഹൂർ സാദിഖ്, നാദിർ ബിലാൽമുഹമ്മദ്‌ നിബാദ് എന്നിവരും ചെറുതെങ്കിലും തങ്ങളുടെ അഭിനയ മികവിനെ പുറത്തെടുത്ത ഫാർമസിസ്റ്റ് മുഹമ്മദ് ഫഹദും ഭാരതീയ വിദ്യാഭവനിലെ വിദ്യാർഥി ഷാസും അഭിനന്ദനമർഹിക്കുന്നു,


ഞെളിയന്‍ പറമ്പ്, ബ്രഹ്മപുരം, ലാലൂര്‍, വിളപ്പില്‍ ശാല ചേലോറ പെട്ടിപ്പാലം മാലിന്യം കേരളത്തിലെ വലിയ സാമൂഹ്യ വിപത്തും രാഷ്ട്രീയ ആയുധവുമാണ്, പഞ്ചായത്തുകൾ മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ വ്യറ്റ്യാസമില്ലാതെ സകല പൊതു ഇടങ്ങളും പകർച്ച വ്യാധികൾ കൊണ്ടും ബുദ്ധിമുട്ടുന്നു, ആരോഗ്യ സാക്ഷരതയും അക്ഷര സാക്ഷരതയും ഗ്രാഫുകളിൽ മാത്രം ഒതുങ്ങി പ്പോവുകയും  ചെയ്യുന്നു,

കോടികൾ മുടക്കി  നിരന്തരം ബോധവൽക്കരണ പ്രവർത്തന മാമാഗങ്ങൾ അരങ്ങേറുന്നു, പൊതുജനം സ്വസ്ഥമായി ഉറങ്ങിയിട്ട് മാസങ്ങളും വർഷങ്ങളുമായി സമര ഭൂമികൾ അവർക്ക്  വീടും
കുട്ടികൾക്ക് കൂട്ടുകൂടാനും
, പാട്ടുപാടാനും  മുതിർന്നവർക്ക് മുദ്രാവാക്യം
വിളിക്കാനും  പ്രസംഗിക്കാനും എന്ന മട്ടിൽ നിത്യ ജീവിതത്തിൻറെ സകല ചോതനകളെയും സമര പന്തലിൽ ആവിഷ്കരികരിച്ച്കൊ ണ്ടിരിക്കുന്നു, ഇതൊക്കെ കണ്ടും കെട്ടും വളരുന്ന പുതിയ തലമുറ 'മാലിന്യം' എന്ന കൂട്ടക്ഷരത്തെ എങ്ങനെ നിർവചിക്കുന്നു എന്നത് ഏറെ കൗതുക കാരമാണ്.


ലോകത്തിലെ ഏറ്റവും ജനപ്രിയ സെർച്ച് എഞ്ചിനായ ഗൂഗിളിൽ നിങ്ങ മാലിന്യം എന്ന് മലയാളത്തിലും WASTE എന്ന് ഇംഗ്ലീഷിലും സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ഉത്തരങ്ങ പോലും  മാലിന്യ സംസകരണ വുമായി ബന്ധപ്പെട്ടതാണ്, എന്നിട്ടും സാക്ഷര മലയാളികളുടെ സാമൂഹ്യ ജീവിതത്തിലെ ഷെഡ്യൂളിലെവിടെയും (കുറച്ച് അപവാദങ്ങൾ ഉണ്ട് എന്ന് സമ്മതിക്കുന്നു) മാലിന്യ സംസ്കരണത്തിന്റെ ലളിതമായ മാതൃകക കാണാനില്ല ആഗോളവൽക്കരണ പ്രക്രിയയുടെയും പാശ്ചാത്യ മൂലധന കേന്ദ്രീകൃത വിദ്യാഭ്യാസ സ്വാധീനത്തിലും വർധിച്ചു വരുന്ന ഉപഭോഗ സംസ്കാരത്തിൻറെയും ബാക്കി പത്രമാണ്‌ ഗാർഹിക വ്യാവസായിക മാലിന്യങ്ങളിൽ ഭൂരിഭാഗവും കൂടാതെ ആധുനിക മനുഷ്യൻറെ വളര്ച്ച്ചയിലെ കൂട്ടുകാരനായ ഇ-മാലിന്യവും ഇതൊക്കെ തങ്ങൾ സ്വയം സംസ്കരിക്കാ മുന്നോട്ടു വരണമെന്നും അതോടൊപ്പം മൂല്ല്യങ്ങളോടും  സത്യത്തോടും പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയത്തിന് മാത്രമേ സമൂഹത്തെ പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളിൽവിജയിക്കുവാൻ കഴിയുകയുള്ളൂ എന്നുമുള്ള സന്ദേശം മൂന്നര മിനിറ്റിനുള്ളി  ഈ ഹ്രസ്വ ചിത്രം നമ്മോടു പങ്കു വെക്കുന്നു.


Buddy Productions ൻറെ ഫേസ്ബുക്ക് പേജിനു ഇവിടെ ക്ലിക്ക് ചെയ്യുക :
വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണുക : 

Sunday, June 2, 2013

കമലാ സുരയ്യ












1934 ൽ  പുന്നയൂർക്കുളത്ത്  നാലപ്പാട്ട് തറവാട്ടിൽ കവയത്രിയായ ബാലാമണിയമ്മയുടെയും മാതൃഭൂമി പത്രത്തിൻറെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം നായരുടേയും മകളായി ജനിച്ച,   ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്.) സീനിയർ കൺസൽടന്റായിരുന്ന മാധവദാസിൻറെ ഭാര്യയായിരുന്നരാഷ്ട്രീയത്തിൽ അനാഥകളായ അമ്മമാർക്കുംമതനിരപേക്ഷതയ്ക്കും വേണ്ടി   ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുക്കുകയും ന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.



 എണ്‍പതുകളിൽ ഇസ്ലാമിനെ വായിക്കുകയും അതിൽ ആകൃഷ്ടയാവുകയും 1999 ലോകത്തോട്‌ മന:പരിവർത്തനത്തെ സംബധിച്ചു പ്രഖ്യാപിക്കുകയും കമലാ സുരയ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നത് വരെ മലയാളത്തിൽ 'മാധവികുട്ടി' എന്ന പേരിലും ഇംഗ്ലീഷിൽ 'കമലാദാസ്' എന്ന പേരിലും ഒട്ടേറെ കനപ്പെട്ട സാഹിത്യ സൃഷ്ടികൾക്ക് തൂലിക ചലിപ്പിക്കുകയും തുടർന്ന് 'കമലാ സുരയ്യ' എന്ന പേരിൽ എഴുതുകയും ദൈവത്തെ കുറിച്ചും ദൈവിക ദർശനത്തെ കുറിച്ചും സംവദിച്ച, ഇന്ത്യയിലാദ്യമായി സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ നോബൽ സമ്മാനത്തിനു നിർദേശിക്കപ്പെടുകയും നിരവധി അന്താരാഷ്‌ട്ര ബഹുമതികൾ തേടിയെത്തുകയും ചെയ്ത മഹാ പ്രതിഭയെ, എന്തിനു ഏറെ പറയണം  അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവ ചാരിറ്റബ്ൾ ട്രസ്റ്റ്  എന്ന സംഘടന ആരംഭിക്കുകയും നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുക്കുകയും വരെ ചെയ്തു.



 കാരുണ്യവതിയായ ആ 'ഉമ്മയെ' കുറിച്ച് എത്ര മാഹാത്മ്യം എഴുതിയാലും അധികമാവില്ല. 2009 മെയ് 31നു തിരുവനതപുരം പാളയം പള്ളിയിൽ വെച്ചു കേരളം ഒന്നടങ്കം  അവർക്ക് അന്ത്യയാത്രാമൊഴി നൽകി തുടർന്നു പാളയം പള്ളി ഖബർസ്ഥാനിലെ മണ്ണ് അവരുടെ ഭൌതിക ശരീരം ഏറ്റുവാങ്ങി. അവരുടെ പാരത്രിക ജീവിതം വിജയകരമാവട്ടെ എന്ന് പ്രാർത്തിക്കുന്നു. 


കൃതികൾ :

മലയാള ഭാഷയിൽ

കമലസുറയ്യയുടെ ആത്മകഥയായ എന്റെ കഥ - ഇംഗ്ലീഷ് അടക്കം (മൈ സ്റ്റോറി)
 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു
·         മൂന്നു നോവലുകൾ
·         ഭയം എന്റെ നിശാവസ്ത്രം
·         എന്റെ സ്നേഹിത അരുണ
·         ചുവന്ന പാവാട
·         പക്ഷിയുടെ മണം
·         തണുപ്പ്
·         മാനസി
·         മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ
·         എന്റെ കഥ[9]
·         ബാല്യകാല സ്മരണകൾ
·         വർഷങ്ങൾക്കു മുൻപ്
·         ഡയറിക്കുറിപ്പുകൾ
·         നീർമാതളം പൂത്തകാലം
·         നഷ്ടപ്പെട്ട നീലാംബരി
·         ചന്ദന മരങ്ങൾ
·         മനോമി
·         വീണ്ടും ചില കഥകൾ
·         ഒറ്റയടിപ്പാത
·         എന്റെ കഥകൾ
·         കവാടം
·         യാ അല്ലാഹ്
·         വണ്ടിക്കാളകൾ (2005 അവസാനകൃതി)

ഇംഗ്ലീഷ് ഭാഷയിൽ 

·         കൽക്കട്ടയിലെ വേനൽ (Summer in Calcutta)
·         കാമത്തിന്റെ അക്ഷരങ്ങൾ (Alphabet of the lust)
·         പിതൃപരമ്പര (The Descendance‌)
·         പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems)
·         തിരഞ്ഞെടുത്ത കവിതകൾ (Collected Poems‌)
·         എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ (Only the Soul Knows How to Sing)
·         ചൂളംവിളികൾ (The Sirens)

പുരസ്കാരങ്ങൾ 

·         1997 - വയലാർ അവാർഡ് - നീർമാതളം പൂത്ത കാലം
·         2002 - എഴുത്തച്ഛൻ പുരസ്കാരം
·         സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ്
·         ഏഷ്യൻ വേൾഡ് പ്രൈസ്
·         ഏഷ്യൻ പൊയട്രി പ്രൈസ്
·         കെന്റ് അവാർഡ്


Reference:

Friday, May 31, 2013

Gaza Diary 
November 18, 2012 at 12:54pm 

ഞാന്‍ ഇന്നലെ രാത്രി 'ഗാസ' യിലായിരുന്നു,
പലസ്തീനികളുടെ പൊള്ളുന്ന ശരീരത്തിനകത്ത് ശാന്തമായ മനസ്സുണ്ട് എന്ന് ഞാനറിഞ്ഞു, ഉഗ്ര സ്ഫോടകങ്ങളാല്‍ കലങ്ങിയ അന്തരീക്ഷത്തിലും അവര്‍ക്ക് തെളിഞ്ഞ ഉള്‍കാഴ്ചയുണ്ട്, ദശാബ്ദങ്ങള്‍ നീണ്ട ഉപരോധങ്ങള്‍ അവരെ നിരാഷരാക്കുകയല്ല മറിച്ചു കൂടുതല്‍ പ്രത്യാശയുള്ളവരാക്കുകയാണ് ചെയ്തത്, സ്വാതന്ത്ര സമര കാലത്ത് ഇന്ത്യയിലെ ജനങ്ങള്‍ കാണിച്ച ആര്‍ജ്ജവം അക്ഷരങ്ങളില്‍ വായിച്ച അനുഭവം നമുക്കുണ്ട് പോരാട്ടങ്ങളുടെയും സഹന സമരത്തിന്റെയും പാതകള്‍ ആ വായനയെപ്പോലും മറികടക്കുന്നു.



ഗസ്സ ഇന്നൊരു ദേശത്തിന്റെ പേരല്ല അതൊരു പ്രതീകമാണ്,
ഗസ്സക്കാര്‍ക്ക് വേണ്ടത് നിങ്ങളുടെ സഹതാപത്തില്‍ പൊതിഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകള്‍ അല്ല ആത്മാര്‍ത്ഥ മായ പിന്തുണയാണ്.
അവരെന്നോടു പറഞ്ഞു 'നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ നല്‍കുന്ന പിന്തുണ, ചവിട്ടി നില്‍ക്കുന്ന മണ്ണിന്റെ സ്വാതന്ത്രതിനായുള്ള പ്രചോദനം' ഇവയാണ് അവരിന്നു ധീരമായി ചെറുത്ത് നില്‍കാന്‍ അവരെ പ്രചോദിപ്പിക്കുന്നത്.

ഗസ്സയില്‍ ഞാന്‍ കണ്ടത് ആയിരം ചെഗുവേരയെക്കാള്‍ ധീരരായ മുഖങ്ങളാണ്, ആണവായുധങ്ങളെക്കാള്‍ ശക്തിയുള്ള മനസ്സാണ്, സിരകളില്‍ തിളയ്ക്കുന്ന രക്തവും മനസ്സില്‍ ക്ഷമയോടെ ആസൂത്രണത്തോടെ ലോകത്ത സര്‍വായുധ ശക്തിയായ ഇസ്രയേല്‍ എന്ന ആഗോള ചട്ടമ്പിക്കെതിരെ അണിനിരക്കുന്ന മക്കളെ ഉമ്മവെക്കുന്ന അമ്മമാരെയാണ്, 

ഇനിയും നിങ്ങള്‍ ഗസ്സയിലേക്കു വരണമെന്നും അപ്പോഴേക്കും മസ്ജിദുല്‍ അഖ്സ മോചിപ്പിചെടുക്കുമെന്നും അവരെന്നോടു പറഞ്ഞു സന്തോഷ മുഖത്തോടെ അവരെന്നെ യാത്രയാക്കി. (പശ്ചാത്തലത്തില്‍ അപ്പോഴും ഇസ്രയേല്‍ എഫ് പതിനാറു വിമാനത്തില്‍ നിന്നുള്ള ക്ലസ്റ്ററുകള്‍ ഭീകര ശബ്ദത്തോടെ ഗസ്സയുടെ നെഞ്ചകത്ത് പതിക്കുന്നുണ്ടായിരുന്നു)https://www.facebook.com/shihadsio/posts/4871369223487

Friday, May 10, 2013


ബ്ലോഗ്‌ വീണ്ടും എഴുതി തുടങ്ങണം :


ചിന്തകൾക്ക് തീ പിടിക്കുമ്പോൾ ഡയറിയിൽ കുറിച്ചിട്ട വാക്കുകൾ ആദ്യം ഇവിടെ ചേർക്കാം 
കാത്തിരിക്കുക .